Olive Catalogue

പ്രിയപ്പെട്ടവരേ,

Year of Care ന്റെ ഭാഗമായി നമ്മുടെ രൂപതയിലുള്ള വലുതും ചെറുതുമായ ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി Olive Catalogue എന്ന ഒരു ബിസിനസ്സ് പോർട്ടൽ മാണ്ഡ്യ രൂപത പിതൃവേദി ഒരുക്കുന്നു. നമ്മുടെ രൂപതാംഗങ്ങളുടെ പ്രോഡക്ടുകളും സെർവീസുകളും നമുക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.

ഈ വെബ്സൈറ്റ് സേവനങ്ങൾ തീർത്തും സൗജന്യമാണ്. നമ്മുടെ രൂപതാംഗങ്ങൾക്ക് പരസ്പരം സഹകരിച്ചു വളരാനുള്ള ഒരു വേദി ഒരുക്കുകയാണ് പിതൃവേദിയുടെ നേതൃത്വത്തിൽ മാണ്ഡ്യ രൂപത. [ Olive Catalogue Website ]

നിങ്ങൾ അറിയുന്ന നമ്മുടെ രൂപതാംഗങ്ങളായ ബിസിനസ് സംരംഭകരെ ഇതിൽ ചേർക്കുക. നമുക്കും അവർക്കും ഇത് സഹായകരമാകും.

ദൈവം അനുഗ്രഹിക്കട്ടെ.