News & Events

കർണ്ണാടകയിലെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗ രേഖ

പ്രിയ ബഹു. അച്ചന്മാരെ , സഹോദരങ്ങളേ,

കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2023 – 24 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം ഓർമ്മപ്പെടുത്തുകയാണ്

കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം 2023 – 24 അദ്ധ്യായന വർഷം മുതൽ ബി എസ് സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും.

നേഴ്സിംഗ് പഠനത്തിനായി കേരളത്തിലെ നമ്മുടെ മക്കൾ അധികമായി വരുന്ന ബാംഗ്ലൂർ , മൈസൂർ, മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ എൻട്രൻസ് റാങ്ക് അടിസ്ഥാനത്തിൽ ചേരുവാൻ നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും ഇത്. CET അറ്റൻഡ് എങ്കിലും ചെയ്ത് റാങ്ക് ലിസ്റ്റിൽ ഉള്ള കുട്ടികൾക്ക് മാത്രമേ ഈ വർഷം മുതൽ എല്ലാത്തരം ക്വോട്ട സിറ്റുകളിലും അഡ്മിഷൻ നൽക്കാവു എന്നാണ് ഗവൺമെന്റിന്റെ ഇപ്പോഴത്തെ നിലപാട്.

ആയതിനാൽ കർണ്ണാടകയിൽ നേഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും Karnataka Examination Authority യുടെ CET എഴുതുവാൻ രജിസ്റ്റർ ചെയ്യുവാനായി ഓർമ്മിപ്പിക്കണമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു. ഈ പ്രധാന വിവരം ബഹുമാനപ്പെട്ട വികാരിയച്ചന്മാർ വഴിയായി എല്ലാ സാധാരണ ജനങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുവാൻ അപേക്ഷിക്കുന്നു.

CET എക്സാമിന് ഓൺലൈൻ രെജിസ്റ്റർ ചെയ്യാനുള്ള ലിങ്കും പ്രധാന തിയ്യതികളും താഴെ കൊടുക്കുന്നു

CET 2024 Online Registration Link – https://cetonline.karnataka.gov.in/UGONLINEAPPLICATION_2024/FORMS/APPCHECKLIST.ASPX

രെജിസ്ട്രേഷൻ തുടങ്ങുന്ന തിയ്യതി :
10-Jan-2024

രെജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി :
10-Feb-2024

CET എക്സാം ദിവസങ്ങൾ :
18-Apr-2024 & 19-Apr-2024

ഈ വർഷത്തെ CET യുടെ ഔദ്യോഗിക അറിയിപ്പും താഴെ കൊടുക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് : https://cetonline.karnataka.gov.in/kea/

ഓൺലൈൻ ആപ്ലിക്കേഷൻ പൂരിപ്പിക്കാനുള്ള കൂടുതൽ വിവരങ്ങൾക്ക് : https://cetonline.karnataka.gov.in/keawebentry456/ugcet2024/UG_2024_ENGenglish.pdf

സ്നേഹത്തോടെ,

ഫാ. ജോമോൻ കോലഞ്ചേരി CMI
ചാൻസലർ, മാണ്ഡ്യ രൂപത

Powered By EmbedPress

Dear Brothern,

This letter is being written to remind you of an important matter regarding B.Sc Nursing admission to various colleges in Karnataka for the academic year 2023-24.

As per the order of Government of Karnataka and Rajiv Gandhi Health University, admission to B.Sc Nursing course from the academic year 2023 – 24 will be through Common Entrance Test (CET) conducted by Karnataka Examination Authority (KEA) only.

This will be a good opportunity for our studuents to get admission in colleges from Bangalore, Mysore, Mangalore and all over Karnataka based on the CET entrance rank. The current position of the government is that only those students who have attended CET and are in the rank list will be given admission in all types of quota seats from this year.

Therefore, all the students who want to study nursing in Karnataka are kindly reminded to register to write the CET of the Karnataka Examination Authority. This important information is requested to be conveyed to all lay people and students through respected vicars.

CET 2024 Online Registration Link – https://cetonline.karnataka.gov.in/UGONLINEAPPLICATION_2024/FORMS/APPCHECKLIST.ASPX

Commencement of Online Registration:
10-Jan-2024

Last date to fill the application online:
10-Feb-2024

CET Exam dates:
18-Apr-2024 & 19-Apr-2024

Official CET 2024 notification is given above for your reference

For more Information visit, KEA & CET Official Website : https://cetonline.karnataka.gov.in/kea/

For detailed Information Bulletin for filling up online Application, read this : https://cetonline.karnataka.gov.in/keawebentry456/ugcet2024/UG_2024_ENGenglish.pdf

Fr. Jomon Kolencheri CMI
Chancellor, Diocese of Mandya